ഏതൊരു ജീവന്റേയും അടിസ്ഥാനമായ ജീവനദ്രവം എന്ന് രക്തത്തെ നിര്‍വചിക്കാം. 60 ശതമാനം ദ്രാവകഭാഗവും 40 ശതമാനം ഖരഭാഗവും അടങ്ങിയതാണ് രക്തം. ഈ ദ്രാവക ഭാഗത്തെ പ്ലാസ്‌മ (Plasma) എന്ന് പറയുന്നു. 90 ശതമാനം ജലവും 10 ശതമാനം ന്യൂട്രിയന്റ് , ഹോര്‍മോണുകള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിതമാണ് പ്ലാസ്മ്. രക്തത്തില്‍ പ്ലാസ്‌മയുടെ കുറവുണ്ടായാല്‍ ആഹാരം കൊണ്ടും മരുന്നു കൊണ്ടും ആ കുറവ് നികത്താം. എന്നാല്‍ രക്തത്തിലെ 40 ശതമാനമായ ഖരഭാഗത്തിന് അരുണ രക്താണുക്കള്‍ അഥവാ RBC (red blood cells), ശ്വേതരക്താണുക്കള്‍ അഥവാ WBC (white blood cells) ,പ്ലേറ്റ്ലറ്റ്സ് (Platelets) എന്നിവയിൽ എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ അവ പരിഹരിക്കാൻ പകരം ഇവ സ്വീകരിക്കുക എന്നതാണ് ഇന്ന് നിലവിൽ ഉള്ള മാർഗം. പലപ്പോഴും നമുക്ക് ജീവന്‍ രക്ഷിക്കാന്‍ രക്തം ആവശ്യമായി വരാറുണ്ട് . രക്തം സ്വീകരിക്കാനും, ദാനം ചെയ്ത് സഹജീവികളെ രക്ഷിക്കാനും കഴിയുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു വരദാനമാണ് . വില്യം ഹാര്‍വി എന്ന ശാസ്ത്രജ്ഞനാണ് രക്തചംക്രമണവ്യൂഹം കണ്ടെത്തിയത് . അതിന് മുന്‍പ് രക്തചംക്രമണത്തിന്റെ പൂര്‍ണ്ണമായ ഫിസിയോളജിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
രക്തം ദാനം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും വരാനില്ല എന്ന് മാത്രമല്ല , ദാനം ചെയ്ത് 24 മുതൽ 48 മണിക്കൂറിനുള്ളിൽ പുതിയ രക്ത കോശങ്ങൾ ശരീരത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്നു. തൻമൂലം ശരീരത്തിന് ഉണർവ്വും ഉൻമേഷവും ലഭിക്കുന്നു.
രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മ മൂലം പലരും രക്തം ദാനം ചെയ്യാൻ മടിക്കുന്നു.
ഒരു വ്യക്തിക്കു സ്വന്തം സഹജീവിക്കു നല്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു രീതിയിലും നിർമ്മിക്കാനോ സാധിക്കില്ല .അതു സ്വമേധയാ രക്ത ദാതാവിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളു. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷ ദിവസങ്ങളിലും പലരും രക്തം ദാനം ചെയ്യാറുണ്ട്. സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം. മൂന്നു കോടി ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്തു മൂന്നു ലക്ഷം ആളുകള്‍ രക്തദാനം ചെയ്യണം.
50 കിലോഗ്രാമില്‍ മുകളിൽ ഭാരം ഉള്ളതും 18 വയസ്സിനും 55 വായസിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ആളായിരിക്കണം. 12.5 ഗ്രാം% ഹീമോഗ്ളോബിന്‍ ഉണ്ടായിരിക്കണം.
മൂന്നുമാസത്തിനുള്ളില്‍ രക്തദാനം നടത്തിയവര്‍.
ഹൃദയസംബന്ധമായ രോഗമുള്ളവര്‍ ,ഇന്‍സുലില്‍ ചികിത്സനടത്തുന്നവര്‍.
ആന്റിബയോട്ടിക് മെഡിസിൻ കഴിക്കുന്നവർ.
മഞ്ഞപ്പിത്തം മാറിയിട്ട് മൂന്നുവര്‍ഷം ആകാത്തവര്‍
ടൈഫോയിഡ് മാറിയിട്ട് രണ്ടു വര്‍ഷം ആകാത്തവരും , മലേറിയ ബാധിതരും
മേജര്‍ സര്‍ജറിക്ക് ശേഷം ആറുമാസം ആകാത്തവര്‍.
ഉയര്‍ന്നതോ കുറഞ്ഞതോ ആയ രക്തസമ്മര്‍ദ്ദം ഉള്ളവര്‍.
ഏതെങ്കിലും തരത്തിലുള്ള വാക്സിനേഷന്‍ ഇരുപത്തീനാല് മണിക്കൂറിനുള്ളില്‍ എടുത്തവര്‍.
ഗര്‍ഭിണികള്‍, മുലയൂട്ടല്‍ നിര്‍ത്തി ഒരു വര്‍ഷം ആകാത്ത അമ്മമാർ , ഏതെങ്കിലും തരത്തില്‍ ഗര്‍ഭഛിദ്രം നടന്ന് ആറുമാസം തികയാത്തവർ.
ആര്‍ത്തവാവസ്ഥയില്‍ ഉള്ള സ്ത്രികള്‍ (ആര്‍ത്തവത്തിന് മൂന്ന് ദിവസത്തിന് മുന്‍പും ശേഷവും രക്തദാനം നടത്താം
കിഡ്‌നി, കരള്‍ സംബന്ധമായ രോഗമുള്ളവരും , ആസ്ത്മാ രോഗികളും രകതധാനം നടത്താൻ പാടില്ല.
പലരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ , എച് ഐ വി , എയിഡ്‌സ് ബാധിതർ.
ലഹരിവസ്തുക്കള്‍ക്ക് അടിമയായവര്‍.
ക്ഷയരോഗികള്‍
പനിയോ, ശാരീരകമായ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉള്ളവര്‍.
പല്ലെടുത്തതിനുശേഷം രണ്ടാഴ്ച് തികയാത്തവർ.
ശരീരത്തില്‍ പച്ചകുത്തിയതിനുശേഷം ആറുമാസം തികയാത്തവർ.
പുരുഷന്മാര്‍ക്കു മൂന്ന് മാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്കു നാലു മാസത്തില്‍ ഒരിക്കലും രക്തം ദാനം ചെയ്യാം.
ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില്‍ നാലു മുതല്‍ ആറു വരെ ലിറ്റര്‍ രക്തമുണ്ടാകും. അതില്‍ 350 മി.ലി മുതൽ 450 മി.ലി രക്തം മാത്രമേ ഒരു തവണ എടുക്കൂ. ഇങ്ങനെ എടുക്കുന്ന രക്തം 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. നാലു ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേകം സജികരിച്ച ശീതീകരണ അറകളിൽ ആണ് ഇവ സൂക്ഷിക്കുക. രക്തം അതിന്റെ ഘടകങ്ങളാക്കി (പ്ളേറ്റ്ലറ്റ്സ്, പ്ളാസ്മ,ചുവന്ന രക്താണു മുതലായവ) സൂക്ഷിക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട് അതുകൊണ്ടു തന്നെ ഒരു വ്യക്തിയിൽ നിന്നും എടുക്കുന്ന രക്തം മൂന്നു ഘടകങ്ങൾ ആയി വേർതിരിച്ചു മൂന്നു വ്യക്തികൾക്ക് നിൽക്കുന്നു അതുകൊണ്ടാണ് ഒരു തവണ രക്തം നൽകിയാൽ മൂന്നു ജീവനുകൾ രക്ഷിക്കാം എന്ന് പറയുന്നത്.
അംഗീകൃത ബ്ളഡ് ബാങ്ക് ഉള്ള ആശുപത്രികള്‍ക്കു മാത്രമേ രക്തം ശേഖരിക്കാന്‍ അധികാരമുള്ളൂ. നിയമങ്ങള്‍ മറികടന്നു ചിലയിടങ്ങളില്‍ രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളില്‍ രക്തദാതാക്കളില്‍ നിന്നും രക്തം എടുക്കാറുണ്ട് ഇത്തരത്തില്‍ എടുക്കുന്ന രക്തം ശക്തമായ ബ്ലഡ് സ്ക്രീനിംഗിനു വിധേയമാക്കുന്നുണ്ടോ എന്നുപോലും നമുക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. തന്മൂലം സുരക്ഷിതമല്ലാത്ത രക്തം രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നു. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
വേണ്ട! കാര്‍ഡിയാക് ഹാര്‍ട്ട് സര്‍ജറിക്ക് നിര്‍ബന്ധമായും ഫ്രഷ് ബ്ളഡ് വേണം.
അംഗീകൃത രക്തബാങ്കുകളില്‍ രക്തത്തിനു പണം ഈടാക്കുന്നില്ല. പക്ഷേ, വിവിധ ടെസ്റ്റ്കൾക്ക് വിധായമാക്കിയത്തിനു ശേഷമാണ് (ഉദാ. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി,സി, സിഫിലിസ് ,മലേറിയ) രക്തം രോഗിക്കു നൽകുന്നത്. ) അത്തരത്തിൽ ഉള്ള ടെസ്റ്റ്കളുടെ ഫീസ് ഓരോ യൂണിറ്റിനും രക്ത ബാങ്കിൽ നൽകേണ്ടതാണ് പലരും ഇതിനെ രക്തത്തിന്റെ വില എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കാറുണ്ട് അത് ശരിയല്ല രക്തബാങ്കുകളിൽ ഒരിക്കലും രക്തത്തിനു വില ഈടാക്കുന്നില്ല.
1. സന്നദ്ധ രക്തദാനം (വോളണ്ടറി ബ്ളഡ് ഡൊണേഷന്‍)
2. റീപ്ളേസ്മെന്റ് രക്തദാനം
1 സന്നദ്ധരക്തദാനം ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ രക്ത ബാങ്കില്‍ രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം, നിര്‍ഭാഗ്യവശാല്‍ സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്.
2 റീപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്‍ അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം രക്തബാങ്കില്‍ നിന്നു ലഭിക്കുന്ന സംവിധാനം. ആകെയുള്ള രക്തദാനത്തിന്റെ 27% മാത്രമേ സന്നദ്ധ രക്തദാനം ഉള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്. അത് 60% ആക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്.
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കിൽ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
രക്തം ദാനവുമായി ബന്ധപ്പെട്ട് ചില ആളുകൾക്കിടയിൽ തെറ്റായ ചില ധാരണകൾ നിലവിലുണ്ട് അവ താഴെ നെല്‍കുന്നു:
X കഠിനമായ ജോലി ചെയ്യുന്നവരിൽ നിന്നും രക്തം എടുക്കരുത്.
X സ്ത്രീകളില്‍ നിന്നു രക്തം എടുക്കരുത്
X രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ കാൻസർ , ഹൃദ്രോഗം എന്നിവ താരതമ്യേന കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തി ഉണ്ടാകുന്നു.
1. തലേദിവസം നന്നായി ഉറങ്ങിയിരിക്കണം
2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം
ദാനം ചെയ്യുന്ന രക്തം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശശീരം പുനർനിർമ്മിക്കും
ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ളോബിന്‍ ശരാശരി 14-15 മി.ഗ്രാം മാത്രമാണ്. ഒരു സ്ത്രീക്ക് 12-13 മി.ഗ്രാം ആയിരിക്കും ഒരു പ്രാവശ്യം രക്തദാനം ചെയ്യുമ്പോള്‍ ഇതില്‍ ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടരമാസം കൊണ്ടു നേരത്തെയുള്ള അളവിലോ അതിലധികമോ ആകുന്നു. കാരണം കൊടുക്കുന്തോറും അളവിലും ഘടനയിലും ഗുണനിലവാരം കൂടുതലുള്ള രക്തം ഉണ്ടാകുന്നു.
സർജറി കേസ് : അപകടങ്ങള്‍, മേജര്‍ ഓപറേഷനുകള്‍, തൈറോയിഡ് ഓപ്പറേഷന്‍, കിഡ്നി മാറ്റം, കരൾ മാറ്റിവെക്കൽ, ഹൃദയശസ്ത്രക്രിയ മുതലായവ.
മെഡിക്കല്‍ കേസ്: അനീമിയ, കിഡ്നി സംബന്ധമായ രോഗങ്ങള്‍, ലുക്കീമിയ മുതലായവ.
ഗൈനക്കോളജിക്കല്‍ കേസ്: പ്രസവത്തിനു മുന്‍പ്, പ്രസവ സമയത്ത്, പ്രസവത്തിനു ശേഷം.
1. കലോറി കുറയ്ക്കുന്നു: ഒരു യൂണിറ്റി രക്തം ദാനം ചെയുമ്പോള്‍ നിങ്ങള്‍ 650 കിലോ ഗ്രാം കലോറി ആണ് കത്തിച്ചു കളയുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ഇതിലും നല്ല വഴി മറ്റെന്തുണ്ട്? ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യുന്നത് ഏറെ സുരക്ഷിതമാണ്.
2. അര്‍ബുദം തടയുന്നു: രക്തം ദാനം ചെയ്യുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നു. അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം അത് ശരീരത്തിനു ആരോഗ്യകരമാണ്. രക്തത്തിലെ ഇരുമ്പിന്റെ ഉയര്‍ന്ന അളവ് അര്‍ബുദ കോശങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. ഹൃദയാരോഗ്യമേകുന്നു: ശരീരത്തിലെ ഇരുമ്പിന്റെ അംശം അധികമാകാത്തത് (പുരുഷന്മാരില്‍ പ്രത്യേകിച്ച്) ഹൃദയാരോഗ്യമേകുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്പ് ആവശ്യമാണ് എന്നാല്‍ ഇരുമ്പിന്റെ അംശം അധികമായാല്‍ അത് ഓക്‌സീകരണ നാശത്തിനു കാരണമാകും.ഇത് ഹൃദ്രോഗം, പക്ഷഘാതം എന്നിവക്കും കാരണമാകുന്നു.
4. ഹീമോക്രോമാടോസിസ് തടയുന്നു: ശരീരം ഇരുമ്പ് അധികമായി ആഗിരണം ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോക്രോമാടോസിസ്. പാരമ്പര്യമോ മദ്യപാന ശീലമോ വിളര്‍ച്ചയോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പതിവായ രക്തദാനം ശരീരത്തില്‍ ഇരുമ്പിന്റെ അളവ് ക്രമപ്പെടുത്തുന്നു.
5.സൗജന്യ ഹെൽത്ത് ചെക്കപ്പ് സാധ്യമാകുന്നു.
സുരക്ഷിതമായ രക്തം കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് നാറ്റ് ടെക്നോളജി. നിലവിലെ സംവിധാനമായ എലെസടെസ്റ്റില്‍ അണുബാധയുള്ള രക്തം കണ്ടെത്താന്‍ ഉപയോകിക്കുന്നത് ആന്‍റിജെന്‍ -ആന്റിബോഡി റിയാക്ഷന്‍ ആണ് .ഒരു വ്യക്തിയുടെ ശരീരത്തില്‍ രോഗാണു കയറിയാല്‍ അത് ആന്റിജെന്‍ ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാകാന്‍ കാലതാമസമെടുക്കും. തന്മൂലം ഇവ കണ്ടുപിടിക്കാനും കാലതമാസമുണ്ടാകുന്നു. അതുകൊണ്ടുതന്നെ എലെസ ടെസ്റ്റില്‍ വിന്‍ഡോ പിരിയഡില്‍ ഉള്ള രക്തത്തില്‍ നിന്നും പോസിറ്റീവ് ആയ റിസള്‍ട്ട് ലഭിക്കില്ല.
എന്നാല്‍ ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് ടെക്നോളജിയില്‍ ജനിതക ഘടകമാണ്(DNA/RNA) അടിസ്ഥാനമാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ വളരെ കുറഞ്ഞ അളവിലുള്ള രോഗാണുക്കളെ പോലും വളരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നു. ഇതിനായി പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ അഥവാ പി.സി.ആര്‍ സംവീധാനമാണ് ഉപയോഗിക്കുന്നത്. ഇതുവഴി ജനിതക ഘടകമായ DNA/RNA യുടെ കോടിക്കണക്കിനു പതിപ്പുകള്‍ ഉണ്ടാക്കി അതിലെ ജനിതക മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കുന്നത് മൂലം വൈറസുകളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.
16-)o നൂറ്റാണ്ടു മുതല്‍ക്കുതന്നെ ആവശ്യക്കാരായ രോഗികള്‍ക്ക് രക്തം നല്‍കി വന്നിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമേ നാം ഇന്നു കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്തസന്നിവേശ മാര്‍ഗങ്ങള്‍ നിലവില്‍ വന്നുള്ളൂ. ഇതിനുകാരണം വിവിധതരം രക്തഗ്രൂപ്പുകളുടെ കണ്ടെത്തലാണ്. കാള്‍ലാന്‍സ്റ്റെനര്‍ എന്ന ആസ്ട്രിയക്കാരനായ ശാസ്ത്രജ്ഞനാണ് എ, ബി, ഓ (A,B,O) എന്ന, ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന രക്തഗ്രൂപ്പുകളുടെ ഉപജഞാതാവ്. ചുവന്ന രക്താണുക്കളുടെ ആവരണത്തില്‍ ചില പ്രത്യേകതരം ആന്റിജനുകള്‍ [ഒരു പ്രോട്ടീന്‍ പദാര്‍ത്ഥം] കാണപ്പെടുന്നു. അവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യമോ അസാനിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകളെ തരംതിരിക്കുക [blood grouping]. മൂന്നാമതായി 'ഒ ' ആന്റിജന്‍ എന്നൊരു ഘടകം കൂടി RBC യുടെ ആവരണത്തില്‍ പ്രധാനപ്പെട്ട ഒന്നായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. A ആന്റിജന്‍ ഉള്ള രക്തം 'A' ഗ്രൂപ്പെന്നും, B ആന്റിജന്‍ ഉള്ളത് 'B' ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് 'AB' ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് 'O' ഗ്രൂപ്പെന്നും അറിയപ്പെടുന്നു. A ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ B ആന്റിജനെതിരായ ആന്റിബോഡിയും B ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ A ആന്റിജനെതിരായ ആന്റിബോഡിയും കാണപ്പെടുന്നു. O ഗ്രൂപ്പുകാരില്‍ ഈ രണ്ടു ആന്റിബോഡികളുമുള്ളപ്പോള്‍ AB ഗ്രൂപ്പില്‍ രണ്ടു ആന്റിബോഡികളും ഉണ്ടാകില്ല. മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് 'ഒ' ഗ്രൂപ്പുകാരാണ്. പിന്നീട് ബി,എ,എബി എന്നാ ക്രമത്തിലും.
ഇനി ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് മറ്റൊരു ഘടകമായ 'D' ആന്റിജന്റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വര്‍ഗ്ഗത്തില്‍പ്പെട്ട കുരങ്ങിന്റെ രക്തപരിശോധനയില്‍നിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്. അതുകൊണ്ട് റീസസ്സിന്റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്‌ളൂട്ടിനോജന്‍ അറിയപ്പെടുന്നത്. Rh'ഡി' ആന്റിജന്‍ ഉള്ളവരെ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജന്‍ ഇല്ലാത്തവരെ Rh 'നെഗറ്റീവ്' എന്നും പറയുന്നു. വിവിധതരത്തില്‍പ്പെട്ട 600ല്‍ അധികം ആന്റിജനുകള്‍ തരംതിരിച്ചിട്ടുണ്ടെങ്കിലും A,B,O-യും Rh-ഉം തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവ. ഇവ രണ്ടും കൂടി യോജിപ്പിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് ഏതെന്നു തീരുമാനിക്കുന്നത്.
താങ്കളുടെ രക്തഗ്രൂപ്പ് താഴെക്കാണുന്നവയില്‍ ഏതെങ്കിലും ഒന്നാകാം.
രക്തഗ്രൂപ്പുകള്‍ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. അതായത് ഒരാളുടെ മാതാപിതാക്കളുടെ രക്തഗ്രൂപ്പിനനുസൃതമായിരിക്കും അയാളുടെ രക്തഗ്രൂപ്പ്. രക്തഗ്രൂപ്പുകള്‍ ഒരാളിന്റെ വ്യക്തിമുദ്രയുടെ ഭാഗമാണ്. അയാളുടെ, ജീവിതകാലത്തില്‍ ഇതിനു ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. നമ്മുടെ ജനസംഖ്യയില്‍ ഓരോ രക്തഗ്രൂപ്പുകളുടെയും അനുപാതം ചുവടെ ചേര്‍ക്കുന്നു.
നമ്മുടെ ജനസംഖ്യയുടെ 93% പേരും Rh പോസ്സിറ്റീവ് ആയിട്ടുള്ളവരാണ്. ബാക്കി 7 ശതമാനം ആള്‍ക്കാര്‍ മാത്രമേ Rh നെഗറ്റീവുള്ളൂ. Rh ഘടകത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. Rh നെഗറ്റീവായിട്ടുള്ള വ്യക്തിക്ക് Rh പോസ്സിറ്റീവായിട്ടുള്ള രക്തം നല്‍കുകയോ, Rh നെഗറ്റീവ് സ്ത്രീ Rh പോസ്സിറ്റീവ് ആയിട്ടുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ ചെയ്കവഴി ത്വരിതഗതിയില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയുടെയും കുഞ്ഞിന്റേയും Rh ഘടകത്തിലെ വ്യത്യാസം നവജാത ശിശുക്കളില്‍, രക്തക്കുറവ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാനും ഇടയാക്കുന്നു.
1952-ൽ മുംബെയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.
ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകമായ ‘എയ്ച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ‘ഏ’, ‘ബി’ എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ ‘എയ്ച്ച്’ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. രക്തത്തിന്റെ എയ്ച്ച് ഘടകം നിർണയിക്കേണ്ട ജീനിന്റെ രണ്ട് അല്ലീലുകളും (alleles) അപ്രഭാവി (recessive) ആയിരിക്കുമ്പോഴാണ് ഒരാൾ ബോംബെ രക്തഗ്രൂപ്പ് ആകുന്നത്.
രക്തദാനവുമായി ബന്ധപ്പെട്ട സവിശേഷ അവസ്ഥ :-
ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എയ്ച്ച് പ്രതിജനകങ്ങൾ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. ഈ പ്രതിജനകങ്ങൾക്കെതിരേ പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള പ്രതിദ്രവ്യങ്ങൾ (antibody) ഇക്കൂട്ടരിൽ കാണുകയും ചെയ്യും. ഇതുമൂലം Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു, തന്മൂലം പ്രതിരോപണ പ്രതികരണങ്ങളും (transfusion reaction) ഉണ്ടാവുന്നു. ചുരുക്കത്തിൽ Oh രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല.ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ പ്രതിരോപണം (transfusion) ചെയ്യുക എന്നതാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 - ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു.
പാരാ-ബോംബേ ഗ്രൂപ്പ്
ഒരു വ്യക്തിയുടെ ശരീരത്തിലെ ബാഹ്യകലകളിൽ (epithelia) നിന്നുള്ള സ്രവങ്ങളിൽ H-പ്രതിജനകങ്ങൾ കാണപ്പെടുകയും, അതേസമയം അതേ ആളിലെ രക്തകലകളിൽ അത് പൂർണമായും ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ആ വ്യക്തിയെ പാരാ-ബോംബേ ഗ്രൂപ്പിൽ (para-Bombay phenotype) ഉൾപ്പെടുത്തുക. ഇത്തരം ആളുകളിൽ “എയ്ച്ച്” പ്രതിജനകങ്ങളെ നിർമ്മിക്കുന്ന രണ്ട് ജീനുകളിലൊന്നായ FUT2 പ്രവർത്തനക്ഷമമായിരിക്കും. അതേ സമയം FUT1 ജീൻ നിഷ്ക്രിയമായിരിക്കുന്നതിനാൽ അരുണരക്താണുക്കളുടെ സ്തരോപരിതലത്തിൽ H-പ്രതിജനക തന്മാത്രകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവർ ബോംബേ ഗ്രൂപ്പിൽ തന്നെയാണുൾപ്പെടുക.
തിരിച്ചറിയുന്ന വിധം
സാധാരണ എ-ബി-ഓ ഗ്രൂപ്പു നിർണയത്തിനായുള്ള പരിശോധനയിൽ ബോംബേ ഗ്രൂപ്പ് തിരിച്ചറിയാൻ പറ്റില്ല. എ, ബി എന്നിവയെ ബന്ധിക്കാൻ ശേഷിയുള്ള രാസവസ്തുക്കളാണു സാധാരണ എ-ബി-ഓ ഗ്രൂപ്പുനിർണയത്തിൽ ഉപയോഗിക്കുന്നത്. ബോബേ Oh ഗ്രൂപ്പിൽ ഏ-പ്രതിജനകമോ ബി-പ്രതിജനകമോ ഇല്ലാത്തതിനാൽ ഇവ ഓ-ഗ്രൂപ്പ് ആണെന്നായിരിക്കും സാധാരണ രക്തഗ്രൂപ്പുനിർണയത്തിൽ തെളിയുക. എന്നാൽ ഓ ഗ്രൂപ്പാണോ ബോംമ്പേ ഗ്രൂപ്പാണോ എന്ന് നിശ്ചയിക്കണമെങ്കിൽ എയ്ച്ച് പ്രതിജനകം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം. എയ്ച്ച്-പ്രതിജകത്തെ ബന്ധിക്കുവാൻ ശേഷിയുള്ള എയ്ച്ച്-ലെക്റ്റിൻ (H -Lectin) എന്ന രാസവസ്തു ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ഇന്ന് പൊതുവെ കണ്ട് വരുന്ന ഒരു കാര്യം ഡെലിവറി സമയത്ത് രക്തം ആവശ്യം വന്നേക്കാം രക്തദാതാവിനെ കണ്ടെത്തി വെക്കണം എന്ന് ഡോക്ടർമാർ പറയാറുണ്ടെങ്കിലും പലരും അത് നിസാരമായി കണ്ട് ദാതാവിന്റെ കണ്ടെത്തി വെക്കാൻ ശ്രദ്ധിക്കാറില്ല, ഡെലിവറി സമയത്ത് പലരും ദാധാവിനെ കണ്ടെത്താൻ ഒരു പാട് ബുദ്ധിമുട്ടാറുണ്ട്, അത് കൊണ്ട് തന്നെ സ്വന്തം കുടുംബത്തിൽ നിന്നോ സുഹൃത്ത് വലയത്തിൽ നിന്നോ രണ്ട് ഡോണേഴ്സിനെ എങ്കിലും മുൻകൂട്ടി കണ്ടെത്തി ഡെലിവറിക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുൻപ് ദാധാവിനെ കൊണ്ട് രക്തബാങ്കിൽ മുൻകൂട്ടി ബ്ലീഡ് ചെയ്യിച്ച് ഗർഭിണിയുടെ പേരിൽ സൂക്ഷിക്കുന്നതാണ് ഉചിതം അല്ലാത്തപക്ഷം ഡെലിവറി സമയത്ത് ഡോണേഴ്സിനെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും എന്നത് ഓർക്കുക. അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കുക.
നമുക്ക് രക്തം ആവശ്യമായി വന്നാൽ ആദ്യം നമ്മുടെ ഫാമിലിയിലോ സുഹൃത്തുക്കളിൽ നിന്നോ ആളുകളെ കണ്ടെത്താൻ ശ്രമിക്കണം, അതാണ് ഏറ്റവും സുരക്ഷിതമായ രക്തം, സ്വന്തം കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആളുകളെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ മാത്രമേ മറ്റ് മാർഗങ്ങൾ സ്വീകരിക്കാവു.
നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യുമ്പോൾ അവരുടെ രക്തഗ്രൂപ്പ് കൂടി ചേർത്ത് സേവ് ചെയ്യുക .ഇന്നല്ലങ്കിൽ നാളെ നമ്മുടേയോ നമുക്ക് വേണ്ടപ്പെട്ടവരുടേയോ ജീവൻ രക്ഷിക്കാൻ അത് സഹായകമാകും
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.
മാതള നാരങ്ങ
മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പപ്പായ
പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കാരറ്റ്
കാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിന്‍ എ പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. 10 ദിവസം കൊണ്ട് തന്നെ പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നു.
മത്തങ്ങ
പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.
കിവി
കിവിയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം അറിയാവുന്ന ഒന്നാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നു.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.