എങ്ങനെയാണ് രക്തത്തിനായി ഒരു റിക്വസ്റ്റ് സൃഷ്ടിക്കാൻ കഴിയുന്നത്?
കൃത്യത ഇല്ലാത്ത ഫോർവേഡ് മെസ്സേജുകൾ റിക്വസ്റ്റ് ആയി പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുവാൻ വേണ്ടി ഞങ്ങളുടെ website/mobile app എന്നിവയിലൂടെ രക്തം ദാനം ചെയ്യാൻ തയ്യാറായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കോ അവരുടെ ബന്ധുക്കൾക്കോ,സുഹൃത്തുക്കൾക്കോ രക്തം ആവശ്യമായി വന്നാൽ റിക്വസ്റ്റ് ക്രിയേറ്റ് ചെയ്യാവുന്ന രീതിയിലാണ് ഞങ്ങളുടെ സിസ്റ്റം ഡിസൈൻ ചെയ്തിട്ടുള്ളത്, ഇത് ഡ്യൂപ്ലിക്കേറ്റ് റിക്വസ്റ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നു.
നിങ്ങൾക്ക് രക്തം ആവശ്യം ഉണ്ട്, എന്നാൽ രോഗമോ മറ്റ് കാരണങ്ങൾ കൊണ്ടോ രക്തം ദാനം ചെയ്യാൻ സാധിക്കില്ലെങ്കിൽ രക്തദാനം ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും രക്‌തഗ്രൂപിലുള്ള മറ്റൊരു വ്യക്തിക്ക് രക്തദാതാവായി ഞങ്ങളുടെ വെബ്സൈറ്റ് /മൊബൈൽ അപ്ലിക്കേഷൻ എന്നിവയിൽ ഏതെങ്കിലും വഴി ജോയിൻ ചെയ്തതിനു ശേഷം നിങ്ങൾക്കായി ഒരു റിക്വസ്റ്റ് ക്രീയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഷെയർ ബട്ടൺ ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ജോയിൻ ചെയ്യുവാനുള്ള ലിങ്ക് WhatsApp ലൂടെ അയക്കാവുന്നതാണ്.