രക്തം നിർമ്മിക്കാൻ സാധിക്കില്ല എന്നത്കൊണ്ട് രക്തദാതാവിൽ നിന്നും മാത്രമെ ലഭിക്കുകയുള്ളു. ഒരാൾ നൽകുന്ന ഒരു യൂണിറ്റ് രക്തം കൊണ്ട് മൂന്ന് പേരുടെവരെ ജീവൻ രക്ഷിക്കാൻ കഴിയും.
പലപ്പോഴും എല്ലാവരും സ്വന്തം ആവശ്യം വരുമ്പോൾ മാത്രമാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നതും രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതും.
എങ്ങനെയാണ് രക്തത്തിനായി ഒരു റിക്വസ്റ്റ് സൃഷ്ടിക്കാൻ കഴിയുന്നത്?
കൃത്യത ഇല്ലാത്ത ഫോർവേഡ് മെസ്സേജുകൾ റിക്വസ്റ്റ് ആയി പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുവാൻ വേണ്ടി ഞങ്ങളുടെ website/mobile app എന്നിവയിലൂടെ രക്തം ദാനം ചെയ്യാൻ തയ്യാറായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കോ അവരുടെ ബന്ധുക്കൾക്കോ,സുഹൃത്തുക്കൾക്കോ രക്തം ആവശ്യമായി വന്നാൽ റിക്വസ്റ്റ് ക്രിയേറ്റ് ചെയ്യാവുന്ന രീതിയിലാണ് ഞങ്ങളുടെ സിസ്റ്റം ഡിസൈൻ ചെയ്തിട്ടുള്ളത്, ഇത് ഡ്യൂപ്ലിക്കേറ്റ് റിക്വസ്റ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നു.
നിങ്ങൾക്ക് രക്തം ആവശ്യം ഉണ്ട്, എന്നാൽ രോഗമോ മറ്റ് കാരണങ്ങൾ കൊണ്ടോ രക്തം ദാനം ചെയ്യാൻ സാധിക്കില്ലെങ്കിൽ രക്തദാനം ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും രക്‌തഗ്രൂപിലുള്ള മറ്റൊരു വ്യക്തിക്ക് രക്തദാതാവായി ഞങ്ങളുടെ വെബ്സൈറ്റ് /മൊബൈൽ അപ്ലിക്കേഷൻ എന്നിവയിൽ ഏതെങ്കിലും വഴി ജോയിൻ ചെയ്തതിനു ശേഷം നിങ്ങൾക്കായി ഒരു റിക്വസ്റ്റ് ക്രീയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ആരോരും സഹായത്തിനില്ലാത്ത രോഗവസ്ഥയിൽ ഉള്ള ഒരു വ്യക്തി ആണോ നിങ്ങൾ? എങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്ചെയ്തു ഫോറം പൂരിപ്പിച്ച് അയക്കുക.
Link: Request Form
എങ്ങനെയാണ് ഞങ്ങൾ രക്തദാതാവിനെ കണ്ടെത്തുന്നത്?.
രക്തം ആവശ്യമുണ്ടെന്ന റിക്വസ്റ്റ് ലഭിച്ചാൽ അതിലെ ബൈസ്റ്റാൻഡറിനെ ഞങ്ങളുടെ കോഓർഡിനേറ്റർ കോൺടാക്ട് ചെയ്ത് വിവരങ്ങൾ പൂർണമായും വെരിഫൈ ചെയ്തതിനു ശേഷം രക്തം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് ഞങ്ങളുടെ website/mobile app എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്തദാതാക്കളെ ഫോണിൽ വിളിച്ചു റിക്വസ്റ്റ് വിവരങ്ങൾ ധരിപ്പിക്കും അതിൽ രക്തം ദാനം ചെയ്യാൻ സൗകര്യപ്പെടുന്ന ദാതാക്കൾക്ക് ബൈസ്റ്റാൻഡറുടെ കോൺടാക്ട് വിവരങ്ങൾ നൽകും. ബൈസ്റ്റാൻഡർക്കു ദാതാവിന്റെ വിവരങ്ങളും നൽകും .അങ്ങനെ ഇരുവരും പരസ്പ്പരം ആശയവിനിമയം നടത്തി ആവശ്യമായ രക്തം ലഭ്യമാക്കുന്നു.
ഗർഭിണികളുടെ ശ്രദ്ധക്ക്.
ഗർഭാവസ്ഥ ഒരു രോഗം അല്ലാത്തത്കൊണ്ട് നിങ്ങൾക്ക് രക്തദാതാവിനെ കണ്ടെത്താൻ ധാരാളം സമയം ലഭിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഡെലിവറി തീയതിക്ക് മുൻപായി നിങ്ങളുടെ രക്‌തഗ്രൂപ്പിൽപെട്ട രണ്ട് രക്തദാതാവിനെ എങ്കിലും കണ്ടെത്തി വയ്ക്കുക.