We would like to confirm your availability once more to avoid any delays in arranging blood donors for emergency cases in the future.
You may wonder why we ask if you are willing to donate in the near future (within the next 3 to 12 months). Occasionally, individuals register while visiting from abroad, but their contact numbers become unreachable once they leave. This causes critical delays when we are trying to find urgent matches for those in need who could even be your own loved ones.
It often takes 10 to 15 calls to find one available donor. By being honest about your availability, you help our filtration system work faster.
Don’t let a life slip away. Be a lifesaver.
Thank you for your understanding and for your heartfelt support.
ഭാവിയിൽ അടിയന്തര സാഹചര്യങ്ങളിൽ രക്തദാതാക്കളെ കണ്ടെത്തുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ നിങ്ങളുടെ ലഭ്യത (availability) ഒന്നുകൂടി ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അടുത്ത 3 മുതൽ 12 മാസത്തിനുള്ളിൽ രക്തം ദാനം ചെയ്യാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ എന്ന് ഞങ്ങൾ ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. വിദേശത്തുനിന്ന് അവധിക്ക് എത്തുന്ന ചിലർ രക്തദാതാക്കളായി രജിസ്റ്റർ ചെയ്യാറുണ്ട്, എന്നാൽ അവർ തിരികെ പോയിക്കഴിഞ്ഞാൽ അവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാറില്ല. ഇത് അടിയന്തരമായി രക്തം ആവശ്യമുള്ള രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു—ചിലപ്പോൾ അത് നിങ്ങളുടെ പ്രിയപ്പെട്ടവർക്കുപോലും ആയേക്കാം. ലഭ്യമായ ഒരു ദാതാവിനെ കണ്ടെത്താൻ പലപ്പോഴും 10 മുതൽ 15 വരെ ആളുകളെ വിളിക്കേണ്ടി വരാറുണ്ട്. നിങ്ങളുടെ ലഭ്യതയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിലൂടെ, അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കുക.
ഒരു ജീവൻ പൊലിയാൻ അനുവദിക്കരുത്. ഒരു ജീവൻ രക്ഷിക്കുന്നവരാകൂ.
നിങ്ങളുടെ സഹകരണത്തിനും ആത്മാർത്ഥമായ പിന്തുണയ്ക്കും നന്ദി. രജിസ്റ്റർ ചെയ്യുന്നതിനായി മെനുവിൽ നിന്ന് 'Continue to register' എന്നത് തിരഞ്ഞെടുക്കുക.